മരട്: നഗരസഭയിലെ അഞ്ചാം വാർഡിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രയാസം നേരിട്ട തുരുത്തി വൈക്കത്തുശ്ശേരിവീട്ടിൽ വിനയന്റെ മകൾ അനുവിന് സി.പി.ഐ(എം )വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.സ്വരാജ് എം.എൽ.എ ടാബ് വിതണം ചെയ്തു. ബിസിനസുകാരനായ ഹരി ഭാസ്കറാണ് ടാബ് നൽകിയത്.ഏരിയ കമ്മിറ്റിയംഗം കെ.എ. ദേവസി ,ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. പി. പ്രദീപ്കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വമിന സുജിത്ത് , എൽ.സി.അംഗങ്ങളായ കെ. സുധൻ, ജെസ്സി ഷാജി ,ഐ .എസ് സുബീഷ്,സി.എൻ ബിബിൻ ,സിഡിഎസ് അംഗം ഷീജസാൻകുമാർ, ബ്രാഞ്ച് സെക്രട്ടറിമാരായ സുരേഷ്,വത്സല ,പാർട്ടി അംഗങ്ങളായ സാബു, ദാസൻ , എൻ.പി തിലകൻ, റെസിഡന്റ്സ് പ്രസിഡൻ്റ് രാജൻ എന്നിവർ പങ്കെടുത്തു.