കൊച്ചി: രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധക്കിറ്റ് വിതരണം പെരുമ്പിള്ളി ലൂർദ് ക്രിസ്തു ജയന്തി ആശുപത്രിയിൽ നടത്തി. ആയുർഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കിന്റെ കീഴിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന് ക്രിസ്തുജയന്തി ആശുപത്രി ആയുർവേദ വിഭാഗം മേധാവി ഡോ. സാലി സോണി നേതൃത്വം നൽകും. ഔഷധ കിറ്റുകളുടെ വിതരണം ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ നിർവഹിച്ചു.