പനങ്ങാട്:ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്മാർട്ട് ടി.വി,ടാബ്ലറ്റ്, സ്മാർട്ട് ഫോൺ എന്നിവയ്ക്കും മറ്റു വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പലിശ രഹിത വായ്പയായി പനങ്ങാട് സർവീസ് സഹ.ബാങ്ക്.പരമാവധി മുപ്പതിനായിരം രൂപ വരെ നൽകും.പത്ത് പ്രതിമാസ ഗഡുക്കളായി അടയ്ക്കണം. അപേക്ഷകൾ ബാങ്കിന്റെ ഹെഡ് ഓഫീലും ബ്രാഞ്ചുകളിൽ നിന്നും ലഭിക്കും.ജൂലൈ 31മുൻപ് ബാങ്കിന്റെ അപേക്ഷകൾ നൽകേണ്ടതാണെന്ന് ബാങ്ക് പ്രസിഡന്റ് കെ.എം.ദേവദാസ് അറിയിച്ചു.