കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കണമെന്ന ഹർജിയോടൊപ്പം സ്റ്റേ അനുവദിക്കാൻ അപേക്ഷ നൽകിയിരുന്നെങ്കിലും ഇന്നലെ കോടതിയിൽ ഇതിനായി വാദിച്ചില്ലെന്ന് എ.ഡി.ജി.പി ടോമിൻ. ജെ. തച്ചങ്കരി വ്യക്തമാക്കി. സ്റ്റേ ആവശ്യമില്ലെന്നാണ് തന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞതെന്നും ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റുകയാണുണ്ടായതെന്നും തച്ചങ്കരി വിശദീകരിച്ചു. സ്റ്റേ വേണമെന്ന് ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ഇതിനെ സർക്കാർ എതിർക്കേണ്ട കാര്യമില്ലല്ലോയെന്നും അദ്ദേഹത്തിന്റെ വിശദീകരണത്തിൽ പറയുന്നു.