അങ്കമാലി:കറുകുറ്റി അഡ്‌ലക്‌സ് എക്‌സിബിഷൻ സെന്ററിൽ സജ്ജമാക്കിയ കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്ററിൽ ഇന്നലെ 22 പേരെ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച് കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് മാറ്റിയ 16 പുരുഷൻമാരും ആറ് സ്ത്രീകളുമാണിവർ.

ലക്ഷണങ്ങൾ കാണിക്കാത്തവരാണിവരെന്ന് നോഡൽ ഓഫീസർ ഡോ.നസീമ അറിയിച്ചു.

രണ്ട് ഡോക്ടർമാരും ആറ് സ്റ്റാഫ് നഴ്‌സുമാരും ആറ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും ഇവിടെ ഡ്യൂട്ടിയിലുണ്ട്.