തൃക്കാക്കര: കൊവിഡിന്റെ മറവിൽ അന്യായമായി ഉപഭോക്താക്കളുടെ മേൽ അധിക ഇലക്ട്രിസിറ്റി ചാർജ് അടിച്ചേൽപ്പിക്കുന്നതിനെതിരെ ബി.ജെ.പി പ്രതിഷേധ ധർണ നടത്തി.കാക്കനാട് എൻ.ജി.ഒ കോട്ടേഴ്സ് ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ നടന്ന ധർണ ബി.ജെ. പി മണ്ഡലം ജനറൽ സെക്രട്ടറി എം.സി അജയകുമാർ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എ.ആർ രാജേഷ്, ജനറൽ സെക്രട്ടറി സി.നന്ദകുമാർ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥ്, മണ്ഡലം വൈസ് പ്രസിഡന്റ് സജീവൻ കരിമക്കാട്, മുനിസിപ്പൽ കൺവീനർ അനിൽ കുമാർ, എരിയ പ്രസിന്റുമാരായ രതീഷ് കുമാർ, ദീപ്തി ലാൽ, ബിനു മോൻ, ജനറൽ സെക്രട്ടറിമാരായ നൗഷർ, സുനിൽ കുമാർ, ആഷിഷ് കുമാർ എന്നിവർ പങ്കെടുത്തു.