കൊച്ചി: താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലം കുറയ്ക്കുന്ന വിഷയത്തിൽ ചർച്ച ചെയ്യാമെന്ന് താരസംഘടന അമ്മയും സാങ്കേതിക പ്രവർത്തകരുടെ സംഘടന ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിച്ചു. ഇരുസംഘടനകളും നിർമാതാക്കളുടെ സംഘടനയ്ക്ക് മറുപടിക്കത്ത് നൽകുകയായിരുന്നു. എക്സിക്യൂട്ടീവ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യാനാണ് അമ്മയുടെ തീരുമാനം. ഫെഫ്കയുടെ കീഴിലുള്ള 19 യൂണിയനുകളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും ഫെഫ്ക നിർമ്മാതാക്കളുമായി സംസാരിക്കുക.