കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ സ്വത്തുക്കൾ കൈക്കലാക്കിയശേഷം വൃദ്ധമാതാവിനെ നിലവറയിൽ പൂട്ടിയിട്ട സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. വൃദ്ധമാതാവിനെ സന്ദർശിച്ച് കമ്മീഷൻ നേരിട്ട് മൊഴിയെടുക്കും.
കോട്ടപ്പടി പൊലീസിനോട് വിശദമായ അന്വേഷണറിപ്പോർട്ട് ആവശ്യപ്പെടുമെന്നും ഷിജി ശിവജി പറഞ്ഞു.
നിലവറയിൽ ഭക്ഷണവും വെള്ളവും ഇല്ലാതെ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വൃദ്ധ.