കൊച്ചി: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസും ആയുർവേദ രംഗത്തെ വിവിധ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ആയുർവേദ പ്രതിരോധ ക്ളിനിക്കുകളുടെ ശൃംഖലയായ ആയുർഷീൽഡ് പദ്ധതിയിൽ എറണാകുളം ജില്ലയിൽ വൈദ്യരത്നം നേതൃത്വം നൽകുന്ന ക്ളിനിക്കുകളുടെ ഉദ്ഘാടനം ഡോ.ജി. ഭുവനേശ്വരി നിർവഹിച്ചു. വൈദ്യരത്നം സീനിയർ ഫിസിഷ്യൻ ഡോ. ജി.വിഷ്ണു, ബ്രാഞ്ച് മാനേജർ ശ്രീരാജ് എന്നിവർ സംസാരിച്ചു. ഭാരതീയ ചികിത്സാവകുപ്പ് നിർദേശിച്ച ഔഷധ പാനകത്തിന്റെ വിതരണവും നടന്നു.