കോലഞ്ചേരി: ഊരമനയിൽ ഹോം ക്വാറന്റൈനുവേണ്ടി ഒരുക്കിയ വീടിനുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ രാമമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുംബയിൽ നിന്ന് വരുന്ന യുവാവിന് താമസിക്കാണ ഒരുക്കിയ വീടിനു നേർക്കാണ് ആക്രമണമുണ്ടായത്. ആൾതാമസമില്ലാത്ത ഈ വീട്ടിൽ യുവാവ് നിരീക്ഷണത്തിൽ കഴിയുന്നതിനെ അയൽവാസികളിൽ ഒരു വിഭാഗം എതിർത്തിരുന്നു. താമസിക്കാൻ വരുന്നതിന്റെ തലേന്നാണ് ആക്രമണം നടത്തിയത്. യുവാവ് കഴിഞ്ഞ ദിവസമെത്തി ഈ വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിച്ചു. എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരമുള്ള വകുപ്പുകൾ ചേർത്തുള്ള അന്വേഷണമാണ് നടക്കുന്നതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക് അറിയിച്ചു.