മുളന്തുരുത്തി: കൊച്ചുപറമ്പിൽ ഡോ. കെ.സി. വിജയൻ (69) നിര്യാതനായി. മൃഗസംരക്ഷണവകുപ്പിൽ റിട്ട.ജോയിന്റ് ഡയറക്ടറും പെൻഷനേഴ്‌സ് യൂണിയൻ മുളന്തുരുത്തി യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്നു. സംസ്‌കാരം നാളെ (വെള്ളി) രാവിലെ. ഭാര്യ: ശ്രീജിപ്ത (റിട്ട. സി.ഡി.പി.ഒ സാമൂഹ്യക്ഷേമവകുപ്പ്, ജനാധിപത്യ മഹിളാ അസോസിയേഷൻ മുളന്തുരുത്തി മേഖലാ സെക്രട്ടറി). മക്കൾ: വിനിത കെ.വി (സോഫ്റ്റ്‌വെയർ എൻജിനീയർ, നോക്കിയ, ബംഗളൂരു), നിതിൻ കെ.വി (മെക്കാനിക്കൽ എൻജിനീയർ, കൊച്ചിൻ റിഫൈനറി). മരുമകൾ: പ്രീതി.