ആലുവ: വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ സ്ഥലം മാറ്റം അട്ടിമറിക്കുന്നതായി ആരോപിച്ച് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ (കെ.ഇ. ഡി.എം.എസ്.യു ) വീണ്ടും രംഗത്തെത്തി. യൂണിയൻ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ നൽകിയ ഹർജിയിൽ നാലു മാസത്തിനകം ഡാറ്റ ബാങ്ക് തയ്യാറാക്കി സ്ഥലംമാറ്റം ഓൺലൈനിലാക്കുന്നതിന് നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കഴിഞ്ഞ മേയിൽ നിർദ്ദേശം നൽകിയിരുന്നെങ്കിലും നടപ്പായില്ല. കോടതിയലക്ഷ്യ കേസിനെ തുടർന്ന് 2020 മുതൽ സ്ഥലമാറ്റങ്ങൾ ഓൺലൈൻ ആക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് ജി.ജയകുമാർ, ജനറൽ സെക്രട്ടറി കെ.എസ് മഹേഷ്‌കുമാർ എന്നിവർ അറിയിച്ചു.