ആലുവ: നിർദ്ധന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ഓൺലൈൻ പഠനോപകരണ ചലഞ്ചുമായി അൻവർ സാദത്ത് എം.എൽ.എ. അർഹരായവർക്ക് സ്പോൺസർമാരെ കണ്ടെത്തി ടി.വി, ടാബ് ലെറ്റ് എന്നിവ സൗജന്യമായി നൽകും. നിയോജക മണ്ഡലത്തിലെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കു മാത്രമായാണ് പദ്ധതി. സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്നവർക്ക് മുൻഗണന. രക്ഷിതാക്കളുടെയും സ്‌കൂൾ അധികൃതരുടെയും അഭ്യർത്ഥനമാനിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഗുണഭോക്താക്കളെ എൽ.പി, യു.പി സ്‌കൂളിലേത് എ.ഇ.ഒയും ഹൈസ്‌കൂളിലേത് ഡി.ഇ.ഒയും ഹയർ സെക്കൻഡറിയിലേത് ആർ.ഡി.ഡിയുമായിരിക്കും തിരഞ്ഞെടുക്കുന്നത്. നേരിട്ട് അപേക്ഷ സ്വീകരിക്കില്ല.