തൃക്കാക്കര: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ച നടപടിയിൽ പ്രതിഷേധിച്ച് ഒ.ബി.സി കോൺഗ്രസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി ആകാശവാണിയുടെ മുന്നിൽ പ്രതിഷേധസൂചകമായി കണ്ണാടി സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘടനം ചെയ്തു. ഒ.ബി.സി കോൺഗ്രസ് ബ്ലോക്ക് ചെയർമാൻ സി.ആർ. മുഹമ്മദ് റസൽ അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര വെസ്റ്റ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ഷാജി വാഴക്കാല, ഒ.ബി.സി കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.കെ. അനിൽകുമാർ, ഒ.ബി.സി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രെഷോയ് വലിയപറമ്പിൽ, മണ്ഡലം സെക്രട്ടറി സി.എം. നിഷാദ് എന്നിവർ സംസാരിച്ചു.