കൊച്ചി: എറണാകുളം ഗവ. ലാ കോളേജിൽ ഈ അദ്ധ്യയന വർഷത്തിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ ഒന്നു വീതവും കൊമേഴ്‌സിൽ രണ്ടും അതിഥി അദ്ധ്യാപകരുടെ ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത യു.ജി.സി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാവണം. 18 ന് രാവിലെ 11 ന് ഹിന്ദി, 12 ന് ഇംഗ്ലീഷ് , 19 ന് രാവിലെ 11 ന് കൊമേഴ്‌സ്, 12 ന് മലയാളം .