കൊച്ചി: കടവന്ത്ര ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു മാസത്തെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നു. ഇന്ന് മുതൽ ജൂലൈ 12 വരെ സൗജന്യ പരിശോധനയോടൊപ്പം തന്നെ സ്‌കാനിംഗുകൾക്ക് 50 ശതമാനത്തിൽ താഴെ മാത്രമേ തുക ഈടാക്കൂവെന്ന് നേത്രരോഗ വിദഗ്ദ്ധൻ ഡോ. റോയ് ജോർജ്ജ് മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു.ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കായി ആർ.എസ്.ബി.വൈ, ഇ.എസ്.ഐ, മേജർ ജനറൽ തുടങ്ങിയ ഇൻഷ്വറൻസ് സ്‌കീമുകളും ആശുപത്രിയിൽ ലഭ്യമാണ്. വാർത്താ സമ്മേളനത്തിൽ ഡോ. സൂരജ് തോമസ്, ഡോ. അനിൽ വി. ദാസ് എന്നിവർ പങ്കെടുത്തു.വിവരങ്ങൾക്ക് 9995034567.