ആലുവ: പരിസ്ഥിതിക്ക് കോട്ടംവരുന്നതും അപ്രായോഗികവുമായ അതിരപ്പിള്ളി പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് എൻ.ഡി.എ സംസ്ഥാന സമിതി അംഗങ്ങളായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസും ജനറൽ സെക്രട്ടറി എം.എൻ ഗിരിയും ആവശ്യപ്പെട്ടു
രണ്ട് പ്രളയക്കെടുതികൾക്കുശേഷവും വീണ്ടും പാരിസ്ഥിക സന്തുലിതാവസ്ഥ തകർക്കാൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നത് ജനവഞ്ചനയാണ്. ജനവികാരം മാനിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇരുവരും അറിയിച്ചു.