ticktock
ഉദയംപേരൂർ പ്രിയദർശിനി സാംസ്‌കാരിക വേദി നടത്തിയ ടിക്ക് ടോക്ക് മത്സരത്തിന്റെ സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് നിർവഹിക്കുന്നു. എൽ.സന്തോഷ്, ജയൻ കുന്നേൽ, ബാരിഷ് വിശ്വനാഥ് എന്നിവർ സമീപം

ഉദയംപേരൂർ: പ്രിയദർശിനി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ടിക്ക് ടോക്ക് മത്സരത്തിൽ വിജയികളായ മിഥുൻ സത്യൻ, അമിത്ത് ശ്രീജിത്ത്, സുബിൻ പാലപ്പറമ്പിൽ, ആരാധ്യ സുമേഷ് എന്നിവർക്ക് ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് സമ്മാനങ്ങൾ വിതരണം ചെയ്തു. ലോക്ക് ഡൗൺ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടിലാകുകയും രണ്ടു കുട്ടികൾ പഠിക്കുകയും ചെയ്യുന്ന കുടുംബത്തിന് ഈ അദ്ധ്യയനവർഷത്തിലേക്ക് പത്രം വിതരണം ചെയ്യുന്നതിനുള്ള തുക ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയൻ കുന്നേൽ പത്രം ഏജന്റിന് കൈമാറി. ഉദയംപേരൂർ എസ്.എൻ ഡി.പി ശാഖായോഗം പ്രസിഡന്റ് എൽ. സന്തോഷ്, ബാരിഷ് വിശ്വനാഥ് എന്നിവർ ചേർന്ന് സൗജന്യ മാസ്‌ക് വിതരണവും നടത്തി.