കൊച്ചി: ഗവ. ലാ കോളേജിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ ഒന്നു വീതവും കൊമേഴ്‌സിൽ രണ്ടും ഗസ്‌റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത യു.ജി.സി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം.
അഭിമുഖ തീയതി
മലയാളം ജൂൺ 18 ന് 11 മണി
ഹിന്ദി ജൂൺ 18 ന് 12 മണി
ഇംഗ്ലീഷ് ജൂൺ 19 ന് 11 മണി
കൊമേഴ്‌സ് ജൂൺ 19 ന് 12 മണി