കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ നടത്തുന്ന സൈബർ സുരക്ഷയെ ആസ്പദമാക്കിയുള്ള ഒരു വർഷക്കാലത്തെ പ്രോജക്ടിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ജില്ലകളിലാണ് സൈബർ സുരക്ഷ ബോധവത്കരണ ക്ളാസ് നടത്തുന്നത്. പ്രോജക്‌ട് കോ ഓഡിനേറ്റർ, വെബ് മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. താത്പര്യമുള്ളവർ 16ന് രാവിലെ 10.30ന് എറണാകുളം നോർത്ത് ‌ടൗൺ റെയിൽവേ സ്റ്റേഷൻ റോഡ് മേത്തർ സ്ക്വയറിലെ ശാസ്ത്രഭവനിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9388867935.