കോലഞ്ചേരി: വടയമ്പാടിയിൽ ഡെങ്കിപ്പനിയെ തുരത്താൻ പുകമരുന്ന് നൽകി. പൂത്തൃക്ക പഞ്ചായത്ത് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ഇന്ദു ആൻ സ്‌കറിയയുടെ നേതൃത്വത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത മേഖലകളിൽ പുകമരുന്ന് ധൂമചൂർണം വിതരണം ചെയ്തു. രണ്ടാം വാർഡിലെ വിതരണം വാർഡ് മെമ്പർ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ആശാ പ്രവർത്തക സൗമ്യ ജോൺസൺ, മിനി എൽദോസ് എന്നിവർ പങ്കെടുത്തു.