മരട്: കഴിഞ്ഞ ദിവസം ചമ്പക്കര നടുറോഡിൽ വെച്ച് പട്ടാപ്പകൽ കൊച്ചി നഗരസഭ കൗൺസിലർ എ.ബി. സാബുവിനെ ആക്രമിച്ച പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ പ്രതിഷേധിച്ച് വൈറ്റില മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈറ്റില മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.എക്സ്. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ. ബാബു, ജോഷി പള്ളൻ, ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, മരട് നഗരസഭ ചെയർപെഴ്സൺ മോളി ജെയിംസ്, രാജു പി നായർ, ആർ.കെ. സുരേഷ് ബാബു, പി.സി.പോൾ, മെൽക്കം ഓസ്റ്റിൻ, രവീന്ദ്രൻ മേനോക്കി, കെ.ആർ.നന്ദകുമാർ, എ.രതീഷ്‌കുമാർ, ടെൻസൻ ജോസഫ് എന്നിവർ സംസാരിച്ചു.