വൈപ്പിന്‍: എടവനക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ച് സ്കൂളുകളിലെ എല്‍.പി , യു.പി വിഭാഗത്തിലെ നിര്‍ധനരായ 27 വിദ്യാര്‍ത്ഥികള്‍ക്ക് എടവനക്കാട് സര്‍വീസ് സഹകരണബാങ്ക് ടി.വി വിതരണം ചെയ്തു. ഹൈബി ഈഡന്‍ എം.പിയും എസ്.ശര്‍മ്മ എം.എല്‍.എ യും ചേര്‍ന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്‍റ് ടി.എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.യു ജീവന്‍ മിത്ര,കെ. ജെ ആല്‍ബി, ദാസ് കോമത്ത് , ബാങ്ക് സെക്രട്ടറി സി.എസ് ഷാജി എന്നിവര്‍ പ്രസംഗിച്ചു.