mahilamorcha
ബി.ജെ.പി മഹിളാമോർച്ച എടയപ്പും യുണിറ്റ് കീഴ്മാട് ഗ്രാമപഞ്ചായത്ത് 16,17 വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൈയ്യുറയും മാസ്‌ക്കും വിതരണം ചെയ്യുന്നു

ആലുവ: ബി.ജെ.പി മഹിളാമോർച്ച എടയപ്പും യുണിറ്റിന്റെ നേതൃത്വത്തിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് 16,17 വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൈയുറയും മാസ്‌ക്കും വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കുമാരി ചന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. കർഷകമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആർ. റെജി, പഞ്ചായത്ത് മഹിളാമോർച്ച പ്രസിഡന്റ് ശ്രീവിദ്യ ബൈജു, ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സാലിമോൻ, ശാലു ഷൈഗാൾ, ശ്രീമോൾ മനോജ്, പങ്കജാക്ഷി തുടങ്ങിയവർ സംബന്ധിച്ചു.