onlinestudy
ഓൺലൈൻ പഠനത്തിന് സൗജന്യമായി നൽകുന്ന ഹെഡ്സെറ്റുകൾ നഗരസഭാ കൗൺസിലർ ബെന്നി വി വർഗീസ് വിതരണം ചെയ്യുന്നു..

പിറവം : ഓൺലൈൻ പഠനം കൂടുതൽ ആസ്വാദ്യകരമാക്കാൻ വിദ്യാർത്ഥികൾക്ക് സൗജന്യ ഹെഡ്‌സെറ്റുകൾ നൽകി നഗരസഭ കൗൺസിലർ. 27- ാം ഡിവിഷനിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കാണ് ഹെഡ്‌സെറ്റുകൾ നൽകിയത്. മൊബൈൽ ഫോൺ, ടാബ്, ലാപ്‌ടോപ്പ് എന്നിവ ഉപയോഗിക്കുന്നതിന് അനുയോജ്യമായ ഉപകരണമാണ് നൽകിയിരിക്കുന്നത്. ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തരബിരുദ തലം വരെയുള്ള 75 വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. നഗരസഭാ കൗൺസിലർ ബെന്നി വി.വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. എവിഡ്‌സൺ ഗ്രൂപ്പ് ഡയറക്ടർ ജോസഫ് ലോറൻസ്, ഷെബിൻ വി.സി എന്നിവർ പ്രസംഗിച്ചു.