മൂവാറ്റുപുഴ: ആവോലി ഗ്രാമ പഞ്ചായത്തിലെ ലെെഫ് ഭവന പദ്ധതിയുടെ ഭൂരഹിത ഭവനരഹിതരുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും രേഖ പരിശോധനക്ക് ഹാജരാക്കുവാൻ കഴിയാത്തവരുമായ ഗുണഭോക്താക്കൾ

രേഖകൾ ഹാജരാക്കണം. 2017ലെ റേഷൻകാർഡ്, ആധാർകാർഡ്, സ്വന്തമായോ കുടുംബാംഗങ്ങളുടെ പേരിലോ ഭൂമി ഇല്ലെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, വരുമാന സർട്ടിഫിക്കറ്റ് എന്നിവ 15ന് വെെകിട്ട് 5ന് മുമ്പായി പ‌ഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.