പള്ളുരുത്തി: ലോക്ക് ഡൗൺ മൂലം രണ്ടര മാസം ഓട്ടോ പുറത്തിറക്കാതെ പട്ടിണിയായിട്ടും റഹിം സത്യസന്ധത കൈവിട്ടില്ല. തങ്ങൾ നഗർ ഭാഗത്ത് വാടകക്ക് താമസിക്കുന്ന റഹീമിന്റെ ഓട്ടോയിൽ മറന്നു വെച്ച ഒന്നര ലക്ഷം രൂപ ഉടമക്ക് മടക്കി കൊടുത്ത് മാതൃകയാകുകയാണ്. ബുധനാഴ്ച വൈകിട്ടാണ് കെ.എം.പി നഗർ സ്വദേശിയും ഹാർബറിലെ ബിസിനസുകാരനുമായ കമറുദ്ദീൻ റഹീമിന്റെ ഓട്ടോയിൽ കയറിയത്. എന്നാൽ തോപ്പുംപടിയിൽ ഇറങ്ങിയ കമറുദ്ദീൻ ഓട്ടോയിൽ നിന്നും പണപ്പൊതി എടുക്കാതെ ഹാർബറിൽ ഇറങ്ങി. ഓട്ടം കിട്ടാതായപ്പോൾ വൈകിട്ട് തന്നെ ഓട്ടോ വീട്ടിൽ കയറ്റി. പിറ്റേ ദിവസം വണ്ടി എടുത്തപ്പോഴാണ് പൊതി റഹിമിന്റെ കണ്ണിൽ പെട്ടത്.ഉടൻ തന്നെ വിവരം പൊലീസിൽ അറിയിച്ച് ഉടമക്ക് തോപ്പുംപടി എസ്.ഐ.യുടെ നേതൃത്വത്തിൽ പണം കൈമാറി.