ആലുവ: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ചെറുകിട വ്യാപാരികളെ സഹായിക്കുന്നതിനായി ആലുവ മർച്ചന്റ്‌സ് വെൽഫെയർ സഹകരണസംഘം 'ആശ്വാസം' പലിശരഹിത വായ്പാപദ്ധതി ആരംഭിച്ചു. അൻവർ സാദത്ത് എം.എൽ.എ വായ്പാവിതരണോദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് ഇ.എം. നസീർബാബു അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം. പത്മനാഭൻ നായർ, കെ.സി. ബാബു, ലത്തീഫ് പുഴിത്തറ, പി.എം. മൂസാക്കുട്ടി, അജ്മൽ കാമ്പായി, റോസി അന്തപ്പൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ.ജെ.റിയാസ് സ്വാഗതവും ട്രഷറർ ജോണി മൂത്തേടൻ നന്ദിയും പറഞ്ഞു.