നെടുമ്പാശേരി: കേന്ദ്ര സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി നെടുമ്പാശേരി പഞ്ചായത്തുതല മഹാസമ്പർക്കത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ കത്തും ലഘുലേഖയും ഡോ. ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്തയ്ക്ക് നൽകി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരുൺകുമാർ പണിക്കർ, വൈസ് പ്രസിഡന്റ് സനിൽ മയൂര, സെക്രട്ടറി ശിവരാജ് തുടങ്ങിയവർ സംബന്ധിച്ചു.