പിറവം: 2018ലെ പ്രളയത്തിൽ തകർന്ന മുനിസിപ്പാലിറ്റി ഒന്നാം ഡിവിഷനിൽ കക്കാട് ഭാഗത്ത് മൂവാറ്റുപുഴയാറിന്റെ ഇടതുകരം ഭിത്തികെട്ടി സംരക്ഷിക്കുന്നതിന് പ്രളയദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി ജലവിഭവവകുപ്പിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. പ്രളയത്തിൽ തകർന്നുപോയ സ്ഥലങ്ങൾ വിവിധ ഘട്ടങ്ങളിലായി പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കക്കാട് ഭാഗത്തിന് തുക അനുവദിച്ചിരിക്കുന്നത്.