പിറവം: കെ.എസ്.ടി.എ ഏറ്റെടുത്ത ടി.വി ചലഞ്ച് പിറവം ഉപജില്ലാ ഉദ്ഘാടനം അയ്യന്താനം അങ്കണവാടിയിൽ എം. പി. ഐ ഡയറക്ടർ ഷാജു ജേക്കബ് നിർവഹിച്ചു. 2500 ടി.വി കളാണ് വിവിധ കേന്ദ്രങ്ങളിൽ നൽകുന്നത്. പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ മാഗി പദ്ധതി വിശദീകരണം നടത്തി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീജ മോൾ ജോബി, വാർഡ് മെമ്പർമാരായ സുഷമ മാധവൻ, സാജു കെ.എസ്.ടി.എ. ജില്ലാ എക്സി. അംഗം ശാന്തമ്മ കെ.കെ., സി.ടി ഉലഹന്നൻ, അഭിലാഷ് അയ്യപ്പൻ, സിജു കെ.പി എന്നിവർ പങ്കെടുത്തു. അയ്യന്താനം സൂര്യ ആട്സ് ആൻഡ് സ്പോട്സ് ക്ളബാണ് ഡിഷ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.