spwhs
ചൂർണിക്കര എസ്.പി.ഡബ്ല്യു ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പൂർവവിദ്യാർത്ഥികൾ നൽകുന്ന ടെലിവിഷൻ സെറ്റുകൾ ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ് കൈമാറുന്നു

ആലുവ: ചൂർണിക്കര എസ്.പി.ഡബ്ല്യു ഹൈസ്‌കൂളിൽ പൂർവവിദ്യാർത്ഥികൾ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടെലിവിഷൻ നൽകി. ഏഴ് വിദ്യാർത്ഥികൾക്കാണ് എൽ.ഇ.ഡി ടി.വി നൽകിയത്. ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ് ടിവി കൈമാറി. ഹെഡ്മിസ്ട്രസ് മായ, പൂർവ വിദ്യാർത്ഥികളായ കെ.എസ്. അനിൽകുമാർ, അബ്ദുൽ അഹദ് എന്നിവർ പങ്കെടുത്തു.