കൊച്ചി: നഗരത്തിലെ ഹോട്ടലിൽ തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. കലൂർ മുബാറക് ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. ഹോട്ടലിലെ മുകൾ നിലയിലുണ്ടായിരുന്ന ജനറേറ്ററിൽനിന്നാണ് തീ പടർന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരുന്നവർ ഓടി പുറത്തിറങ്ങി. വൈദ്യുതി നിലച്ചതോടെ ജനറേറ്റർ പ്രവർത്തിപ്പിക്കുകയായിരുന്നു. ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗാന്ധിനഗർ ഫയർസ്റ്റേഷൻ ഫയർ ഓഫീസർ എ. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ തീ അണച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.