ksrtc
കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴഡിപ്പോയിലേക്ക് കെ.എസ്.ആർ.ടി.ഇ.എ ( സി.ഐ.ടി.യു) യൂണിറ്റ് കമ്മിറ്റിയുടെ സഹകരണത്തോടെ പായിപ്ര സർവീസ് സഹകരണ ബാങ്ക് നൽകിയ മാസ്‌ക്കും സാനിറ്റൈസറും ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് ഡി.ടി.ഒ സാജൻ സ്‌കറിയയ്ക്ക് കൈമാറുന്നു

മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) മൂവാറ്റുപുഴ ഡിപ്പോ യൂണിറ്റ് കമ്മിറ്റിയുടെ സഹകരണത്തോടെ പായിപ്ര സർവീസ് സഹകരണ ബാങ്ക് രണ്ടായിരം മാസ്‌ക്കും 10 ലിറ്റർ സാനിട്ടറൈസറും മൂവാറ്റുപുഴ ഡിപ്പോയിലേക്ക് നൽകി. മാസ്‌ക്ക് ഡിപ്പോയിലെ ജീവനക്കാർക്ക് ഉപയോഗി ക്കുന്നതിനും, സാനിറ്റൈസർ യാത്രക്കാർക്കു കൂടി ഉപയോഗത്തിനുമാണ് നൽകിയത്. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് മൂവാറ്റുപുഴ ഡി.ടി.ഒ സാജൻ സ്‌കറിയയ്ക്ക് സാനിറ്റൈസറും, മാസ്‌ക്കും കൈമാറി. കെ.എസ്.ആർ.ടി.ഇ.എ ജില്ലാ സെക്രട്ടറി സജിത്ത് ടി.എസ് കുമാർ,യൂണിറ്റ് സെക്രട്ടറി മിഥുൻ സി കുമാർ, ഡിപ്പൊ എൻജിനീയർ വിനോദ് കെ.ബേബി, ജനറൽ കൺട്രോളിംഗ് ഇൻസ്‌പെ ക്ടർ പി.ബി. ബിനു , ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ.എസ്. രങ്കേഷ്, ഇ.എ.ഹരിദാസ്, മൈതീൻ പയ്യകുടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.