നെടുമ്പാശേരി: വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ന് ആറ് വിമാനങ്ങളിൽ 1250 പേർ കൊച്ചിയി​ലെത്തും. കുവൈത്തിൽ നിന്ന് മാത്രം ഇന്ന് നാല് വിമാനങ്ങളുണ്ട്.

കുവൈറ്റിലേക്കുള്ള 320 ആരോഗ്യപ്രവർത്തകർ ഇന്ന് കൊച്ചിയിൽ നിന്ന് യാത്രയാകുന്നുണ്ട്.

എയർ ഇന്ത്യയുടെ ദോഹയിൽ നിന്നുള്ള ചാർട്ടേഡ് വിമാനം 180 പേരുമായി​ വൈകിട്ട് ആറിന് എത്തും. വിദേശത്ത് നിന്നും ഇന്നലെ 1600 പ്രവാസികൾ കൊച്ചിയിലെത്തി.