കൊച്ചി: കൊവിഡ് സാമ്പത്തിക പാക്കേജിൽ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് ലഭ്യമാക്കുന്നതിനായി ബി.ജെ.പി ജില്ല കമ്മിറ്റി ഓഫീസിൽ ഹെല്പ് ഡസ്‌ക് ആരംഭിച്ചു. ആവശ്യക്കാരായവർക്ക് കേന്ദ്രപദ്ധതികൾ എത്തിക്കുവാൻ വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും ഹെൽപ് ഡെസ്‌കിൽ ലഭ്യമാക്കുമെന്ന് ബി.ജെ.പി ജില്ല അദ്ധ്യക്ഷൻ എസ്.ജയകൃഷ്ണൻ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു, ജില്ലാ സെക്രട്ടറി സി.വി.സജിനി , കെ.എസ്.രാജേഷ്, പി.ജി.മനോജ് കുമാർ, ജീവൻലാൽ രവി , ബാബു രാജ് തച്ചേത്ത് എന്നിവർ നേതൃത്വം നൽകി.
കേരളത്തിൽ കേന്ദ്ര പദ്ധതികളും കൊവിഡ് പാക്കേജും വേണ്ട രീതിയിൽ ജനങ്ങളിൽ എത്തിക്കുവാൻ സംസ്ഥാന സർക്കാർ ശ്രദ്ധ നൽകുന്നില്ല. ഈ അവസരത്തിൽ ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി കേന്ദ്ര പദ്ധതികളും കൊവിഡ് പാക്കേജുകളും ഉൾപ്പെടുന്ന ഹെൽപ് ഡെസ്‌ക് ആരംഭിച്ചതെന്ന് ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ പറഞ്ഞു.