കൊച്ചി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കുള്ള സർക്കാർ അനുമതി റദ്ദാക്കണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻവേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സർക്കാർ ഒരിക്കൽ ഉപേക്ഷിച്ച പദ്ധതിക്ക് വീണ്ടും എൻ.ഒ.സി നൽകുന്നത് ദുരൂഹമാണ്. സംസ്ഥാനം പ്രളയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പുതിയ അണക്കെട്ടുകൾ നിർമ്മിക്കുന്നതിനു മുമ്പ് കൂടുതൽ പഠനങ്ങളും പൊതുജനാഭിപ്രായവും സ്വരൂപിക്കണമെന്ന് യോഗം പ്രമേയത്തിൽചൂണ്ടിക്കാട്ടി. ഡോ.എം.സി ദിലീപ് കുമാർ അധ്യക്ഷനായി. ഡോ. നെടുമ്പന അനിൽ, എം.എസ് ഗണേശ്, ഡോ. അജിതൻ മേനോത്ത്, ശങ്കർകുമ്പളത്ത്, ഡോ. പി.വി പുഷ്പജ,തുടങ്ങിയവർ സംസാരിച്ചു.