പിറവം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം എ.ഇ.ഒ ഓഫീസിനു മുമ്പിൽ ധർണ നടത്തി. സർക്കാരിന്റെ ഓൺലൈൻ വിദ്യാഭ്യാസത്തിലെ അപാകത മൂലം ആത്മഹത്യ ചെയ്തഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ദേവികയുടെ മരണത്തിൽ പ്രതിഷേധിച് നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ജെയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് വിൽസൺ കെ ജോൺ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ സാബു കെ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ പ്രദീപ് കുമാർ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ,കെ.ജി.ഷിബു , പി.യു ചാക്കോച്ചൻ, തോമസ് തടത്തിൽ, പോൾ വർഗീസ്, ജെയ്‌സൺ പുളിയ്ക്കൽ,റെജി ജോൺ, പ്രശാന്ത് മമ്പുറം , അരുൺ കല്ലറയ്ക്കൽ, ഭാഗ്യനാഥ് എസ് .നായർ, എന്നിവർ പങ്കെടുത്തു.