cpm
പായിപ്ര ഗ്രാമ പഞ്ചായത്തിൽ നടക്കണ്ട മഴക്കാലപൂർവ ശുചീകരണം പ്രവർത്തനം അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം പായിപ്ര സ്ക്കൂൾ പടിയിൽ സംഘടിപ്പിച്ച നിൽപ്പു സമരം മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഡെങ്കിപ്പനി പിടിമുറുക്കുമ്പോഴും പ്രതിരോധ നടപടി സ്വീകരിക്കാത്ത പായിപ്ര ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ 22 വാർഡുകളിലും എൽ.ഡി.എഫ് നിൽപ്പുസമരം സംഘടിപ്പിച്ചു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം അട്ടിമറിച്ചതിനാൽ പഞ്ചായത്ത് വിവധ തരം രോഗങ്ങലുടെ വ്യാപന കേന്ദ്രമായി മാറിയെന്ന് എൽ.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി. അടിയന്തിരമായി മഴക്കാല ശുചീകരണ പ്രവർത്തനം നടത്തണമെന്നും കൊതുകുകളുടെ ഉറവിട നശീകരണത്തിന് പദ്ധതി തയ്യാറാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

പായിപ്ര സ്ക്കൂൾ പടിയിൽ നടത്തിയ നിൽപ്പുസമരം മുൻപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സി.കെ. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. പി.എസ്. ബഷീർ, പി. കബീർ എന്നിവർ സംസാരിച്ചു. മാനാറി കാവുംപടിയിൽ പ‌ഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.എച്ച്. ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. കെ.എസ്. രങ്കേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.എസ്. ഗോപകുമാർ, കെ.എൻ. നാസർ, കെ.എം. രാജമോഹനൻ എന്നിവർ സംസാരിച്ചു.