കൊച്ചി : സംസ്ഥാനത്തെ ഡാമുകളിലെയും നദികളിലെയും ചെളിയും മാലിന്യങ്ങളും നീക്കാൻ അടിയന്തര കർമ്മ പദ്ധതിക്ക് രൂപം നൽകാൻ സർക്കാരിനോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം തട്ടേക്കാട് സ്വദേശി ജോബി സെബാസ്റ്റ്യൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. 2018 ലെ പ്രളയത്തെ തുടർന്ന് ഡാമുകളിലെയും പുഴകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്ത് പരമാവധി ജലം ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ആഴം ക്രമീകരിക്കാൻ നടപടികൾ സ്വീകരിച്ചെന്ന് സർക്കാർ വിശദീകരിച്ചിരുന്നു. ഇതിന്റെ രേഖകളും ഹാജരാക്കി. തുടർന്നാണ് ഹർജിയിലെ ആരോപണങ്ങൾക്ക് ബലം നൽകുന്ന തെളിവുകളോ വസ്തുതകളോ ഹാജരാക്കാതെ മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഹർജിയെന്ന് ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ച് തള്ളിയത്.