കൊച്ചി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി യോഗം ചേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. പി.എസ്. ജയരാജ്, അഡ്വ. ശ്രീകുമാർ തട്ടാരത്ത്, എം.എ. വാസു, സുരേഷ് ചന്ദേലി, ഷൈൻ കൂട്ടുങ്കൽ, കെ.എസ്. വിജയൻ, പി.ബി. സുജിത്ത്, അർജുൻ ഗോപിനാഥ്, എം.ആർ. സത്യൻ, ബിനു പറവൂർ, മോഹൻകുമാർ, വിൽസൺ, രംജിത് രാജ് തുടങ്ങിയവർ പ്രസംഗിച്ചു.