കൊച്ചി: രണ്ടു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 54 ആയി. ആറു പേർ രോഗമുക്തരായി. വീടുകളിൽ ഇന്നലെ 881 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 694 പേരെ ഒഴിവാക്കി. 11,924 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 16 പേരെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രോഗികൾ
ജൂൺ എട്ടിന് വിമാന മാർഗം കൊച്ചിയിലെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ 32 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ജോലിക്ക് മുമ്പായുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളംമെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ജൂൺ എട്ടിന് മുംബയിൽനിന്നും കൊച്ചിയിലെത്തിയ 49 വയസ്സുള്ള കടവന്ത്ര സ്വദേശിനി. ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തുന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ അടുത്ത ബന്ധുവിന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.ഇവർ ഒരുമിച്ചാണ് ട്രെയിനിൽ യാത്രചെയ്‌തത്. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
രോഗമുക്തർ
മേയ് 17 ന് രോഗം സ്ഥിരീകരിച്ച ഉത്തർപ്രദേശ് സ്വദേശി, ജൂൺ മൂന്നിന് രോഗം സ്ഥിരീകരിച്ച അയ്യമ്പിളി സ്വദേശി , ജൂൺ അഞ്ചിന് രോഗം സ്ഥിരീകരിച്ച മുളന്തുരുത്തി സ്വദേശിനി, ജൂൺ അഞ്ചിന് രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിനി, ജൂൺ രണ്ടിന് രോഗം സ്ഥിരീകരിച്ച ചെങ്ങമനാട് സ്വദേശി, മേയ് 30 നു രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശി
ഐസൊലേഷൻ
ആകെ: 11,924
വീടുകളിൽ: 10,184
കൊവിഡ് കെയർ സെന്റർ: 530
ഹോട്ടലുകൾ: 1097
ആശുപത്രി: 113
മെഡിക്കൽ കോളേജ്: 56
അങ്കമാലി അഡ്ലക്സ്: 14
കരുവേലിപ്പടി താലൂക്ക് ആശുപത്രി: 01
പറവൂർ താലൂക്ക് ആശുപത്രി: 01
ഐ.എൻ.എസ് സഞ്ജീവനി: 04
സ്വകാര്യ ആശുപത്രി: 37
റിസൽട്ട്
ആകെ: 136
പോസിറ്റീവ് :02
ലഭിക്കാനുള്ളത്: 258
ഇന്നലെ അയച്ചത്: 136
ഡിസ്ചാർജ്
ആകെ: 05
മെഡിക്കൽ കോളേജ്: 03
മൂവാറ്റുപുഴ താലൂക്ക് ആശുപത്രി: 02
കൊവിഡ്
ആകെ: 54
മെഡിക്കൽ കോളേജ്: 36
അങ്കമാലി അഡ്ലക്‌സ്: 14
ഐ.എൻ.എസ് സഞ്ജീവനി: 04