കൊടുങ്ങല്ലൂർ: മത്സ്യബന്ധന ബോട്ട് കഴുകി വൃത്തിയാക്കുന്നതിനിടെ ഉടമകളിലൊരാൾ വീണ് മരിച്ചു. മുനമ്പം തറയിൽ വീട്ടിൽ സെബാസ്റ്റ്യന്റെ മകൻ ദിൽജിത്താണ് (27) മരിച്ചത്. അഴീക്കോട് അഴിമുഖത്തിന് അടുത്ത് പുഴയിലായിരുന്നു ദുരന്തം.

സെന്റ് സ്റ്റെഫോനോസ് എന്ന ബോട്ട് കഴുകുന്നതിനിടയിലാണ് ദിൽജിത്ത് എങ്ങനെയോ ബോട്ടിൽ നിന്നും വീണത്. സമീപത്തുണ്ടായിരുന്ന വഞ്ചിക്കാർ ഉടനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദിൽജിത്ത് ഉൾപ്പെടെ ഏഴുപേർക്ക് ഷെയറുള്ള ബോട്ടാണ് ഇത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മുനമ്പത്തേക്ക് കൊണ്ടുപോയി.