അങ്കമാലി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് കേരള സർക്കാർ നൽകിയ എൻ.ഒ.സി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരപ്പിള്ളിയിൽ പ്രതിഷേധനിൽപ് സമരം നടത്തി
വിചാർവിഭാഗ് ജില്ലാ സെക്രട്ടറി ബാബു കാവലിപ്പാടൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോബിൻ ജോർജ് അദ്ധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റീഷ് കുളങ്ങര, ജോജോ ജോൺ, ആന്റോ പാറയിൽ, ജിന്റോ പാറയ്ക്ക എന്നിവർ പങ്കെടുത്തു.