അങ്കമാലി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന സർക്കാർ,എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി റോജി എം. ജോൺ എം.എൽ.എ ടിവി ടാബ്‌ലറ്റ് ചലഞ്ച് നടത്തുന്നു. സ്‌പോൺസർമാരെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. രക്ഷിതാക്കളുടെയും സ്‌കൂൾ അധികൃതരുടെയും അഭ്യർത്ഥന മാനിച്ചാണിത്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് എ.ഇ.ഒ, ഡി.ഇ.ഒ, ബി.ആർ.സി മുഖേനയായിരിക്കും. സ്‌പോൺസർഷിപ്പ് ലഭ്യമാകുന്നതിനനുസരിച്ച് അർഹരായ പരമാവധി വിദ്യാർത്ഥികൾക്ക് ടിവിയോ ടാബ്‌ലറ്റോ നൽകുവാനാണ് പരിശ്രമിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.