മരട്: ഓൺലൈൻ വിദ്യാഭ്യാസംആരംഭിച്ചതിനാൽ ഓൺലൈൻ പഠനസഹായത്തിന് മരട് സർവീസ് സഹകരണബാങ്ക് പലിശരഹിത വിദ്യാഭ്യാസവായ്പ ആരംഭിച്ചു. എൽ.പി സ്കൂൾ മുതൽ പി.ജി വരെയുള്ള ഓൺലൈൻ വിദ്യാഭ്യാസത്തിന് 10മാസം കൊണ്ട് അടച്ചുതീർക്കേണ്ടതായ 35000 രൂപ വരെയാണ് വായ്പ അനുവദിക്കുക. നിലവിലുള്ള വിദ്യാഭ്യാസ വായ്‌പകൾക്കു പുറമേയാണ് ഈ വായ്പ .

അപേക്ഷാഫോറങ്ങളും നിബന്ധനകളും ബാങ്ക് ശാഖകളിൽ ലഭിക്കുമെന്ന് പ്രസിഡന്റ് വി. ജയകുമാർ, വൈസ് പ്രസിഡന്റ് ടി.പി. ആന്റണി, സെക്രട്ടറി കെ.ജെ. ഉഷ എന്നിവർ അറിയിച്ചു.