കൊച്ചി : കൊവിഡ് വ്യാപനത്തിന്റെ തോത് ദിവസവും കൂടുന്ന സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ തുറന്ന ആരാധനാലയങ്ങൾ വീണ്ടും അടച്ചിട്ട് കത്തോലിക്കാസഭ ഏവർക്കും മാതൃക കാണിക്കണമെന്ന് സഭാ സുതാര്യസമിതി (എ.എം.ടി) പ്രസിഡന്റ് മാത്യു കരോണ്ടുകടവിൽ ആവശ്യപ്പെട്ടു. ഓൺലൈനിൽ കുർബാന തുടരണമെന്നും അദ്ദേഹം പറഞ്ഞു.