മരട്: കുണ്ടന്നൂർ കോൺഗ്രസ് ഐ 2- ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ക്ലാസുകൾ കാണുന്നതിനായി ടി.വി ഇല്ലാത്ത തേവര സെന്റ് തോമസ് സ്കൂളിൽ 7, 9, ക്ലാസുകളിൽ പഠിക്കുന്ന വാണിശേരിവീട്ടിൽ ഉല്ലാസിന്റെമക്കളായ സൂര്യദേവ് ,ദേവിക എന്നിവർക്ക് മുൻ മന്ത്രി കെ.ബാബു ടി.വി കൈമാറി. മരട് നഗരസഭാ ഡിവിഷൻ കൗൺസിലർ ടി.കെ ദേവരാജൻ, ശോഭാചന്ദ്രൻ, ഉത്പലാക്ഷൻ, ടി.കെ സോമനാഥൻ, സിറിൾ, സുജിത്ത് ഇലഞ്ഞിമറ്റം, മണികുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.