പിറവം: നഗരസഭ പാഴൂർ നോർത്ത് ഡിവിഷൻ 27ൽ ലോക ജൈവവൈവിദ്ധ്യ ദിനത്തിൽ ആരംഭിച്ച 'ഒരു സെന്റിൽ ഒരു കാട് ' എന്ന പദ്ധതി കൂടുതൽ ജനകീയമാകുന്നു. പരിസ്ഥിതി ദിനത്തിൽ കൂടുതൽ വീടുകളിലേക്ക് വ്യാപിപ്പിച്ചു. പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്കായി ഡിവിഷനിൽ ആരംഭിച്ചിരിക്കുന്ന ആശയം ജനകീയമാക്കുമെന്ന് നഗരസഭാ കൗൺസിലർ ബെന്നി വി വർഗീസ് അറിയിച്ചു.