കോലഞ്ചേരി: പൂത്തൃക്ക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടിവി സെറ്റുകൾ വിതരണം ചെയ്തു. പൂർവ വിദ്യാർത്ഥികളായ സി.എ. ജേക്കബ്, എം.എസ്. രാഘവൻ, എം.പി. ജോർജ് എന്നിവരാണ് ടിവി നൽകിയത്. പി.ടി.എ പ്രസിഡന്റ് കൊച്ചുമോൻ, പ്രിൻസിപ്പൽ ജി. സുജാത, ഹെഡ്മിസ്ട്രസ് സി. ഖദീജ, പൂർവ വിദ്യാർത്ഥികളായ കൃഷ്ണകുമാർ, ബാലകൃഷ്ണൻ, ജോയി, സനോജ് എന്നിവർ പങ്കെടുത്തു.